പങ്കാളികളുടെ ശ്രദ്ധക്ക്…. സെക്സിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്….പിന്നീട് ദുഃഖിക്കേണ്ടി വരും……


 കുറച്ചു നിമിഷങ്ങളേക്ക് മാത്രം നീണ്ടു നില്‍ക്കുന്നതല്ല ലൈംഗീകതയുടെ ​ഗുണങ്ങള്‍. അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല സെക്സ്. 

അതിന് ശാരീരികവും മാനസികവുമായ പല നേട്ടങ്ങളും അവകാശപ്പെടാനുണ്ട്. ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്നവര്‍ക്കിടയില്‍ പൊതുവേ സമ്മര്‍ദ്ദം കുറവായിരിക്കും. പങ്കാളികള്‍ക്കിടയിലെ ആത്മബന്ധം വളര്‍ത്തുന്നതിനും പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയുന്നതിനും സെക്സിനു കഴിയും.



ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കുന്ന ആന്‍റി-ആക്‌സൈറ്റി മരുന്നുകളെ പോലെയാണ് സെകിന്റെ പ്രവര്‍ത്തനം . ടെന്‍ഷന്‍, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാന്‍ സെക്സിന് കഴിയുന്നു. സെക്സ് മനസ്സിന് ശാന്തതയും ആശ്വാസവും നല്‍കുന്നു. മാനസ്സിക സന്തോഷം വര്‍ദ്ധിക്കുന്നതിന് സെക്സിനുള്ള പങ്ക് വളരെ വലുതാണ്. മാനസികോല്ലാസം ഉണ്ടാകുന്നതോടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മനസ്സിനും ശരീരത്തിനും മോചനം ലഭിക്കുന്നു. 


ഓര്‍മ്മയുമായി ബന്ധപ്പെട്ട മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ചയെ സെക്സ് ഉത്തേജിപ്പിക്കുന്നു. ഹാപ്പി ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന ഡോപാമൈനും ഓക്‌സിടോസിനും ഉണ്ടാകാന്‍ സെക്സ് സഹായിക്കുന്നു. ഈ ഹോര്‍മോണ്‍ ഊര്‍ജ്ജസ്വലതയും ഉന്മേഷവും പ്രദാനം ചെയ്യുന്നു.



നന്നായി ഉറങ്ങുന്നതിന് സെക്സ് സഹായിക്കുന്നു. രതിമൂര്‍ച്ഛയുടെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രോലാക്റ്റിന്‍ എന്ന ഹോര്‍മോണ്‍ നല്ല ഉറക്കം ലഭിക്കാന്‍ ഇടയാക്കുന്നു. ഉറക്കഗുളികയുടെ ഗുണം നല്‍കുന്ന ഹോര്‍മോണ്‍ ആണ് പ്രോലാക്റ്റിന്‍. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം വേഗം ഉറങ്ങുന്നത്. 


പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കുന്നതിന് സെക്സ് സഹായിക്കുന്നു. മാസത്തില്‍ 20 ല്‍ കൂടുതല്‍ പ്രാവശ്യം സ്ഖലനം സംഭവിക്കുന്ന പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത വളരെ കുറവാണ്. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി എല്ലാ തരത്തിലുമുള്ള സ്ഖലനവും ആരോഗ്യ ദായകമാണ്. സ്ഖലനം പെല്‍വിക് ഫ്ലോര്‍ പേശികള്‍ക്ക് ബലം നല്കുന്നു. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ പെല്‍വിക് ഫ്ലോര്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. രക്തയോട്ടം ഉണ്ടാകുന്നതോടെ യോനിയിലുള്ള ലൂബ്രിക്കേഷന്‍ വര്‍ദ്ധിക്കുകയും രതിമൂര്‍ച്ഛയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.



കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ അസന്തുലിതമാകുമ്ബോഴാണ് ഹൃദ്രോഗം, അസ്ഥിക്ഷയം തുടങ്ങിയവയുണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ 50% ഹൃദ്രോഗസാധ്യത കുറയുമെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. 

Post a Comment

0 Comments