ഒരുകാലത്ത് തെന്നിന്ത്യന്‍ ചലചിത്ര ലോകത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന നടി ആയിരുന്നു ശ്രീവിദ്യ. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തെ കുറിച്ച് പൊടിപ്പും തൊങ്ങളും വച്ച് അനേകം കഥകള്‍ പുറത്ത് വന്നിട്ടുണ്ട്.
പല നിറം പിടിപ്പിച്ച കഥകളും അവസ്തവം ആയിരുന്നു. ചിലതൊക്കെ യഥാര്‍ത്ഥ്യങ്ങളും ആയിരുന്നു.അതില്‍ ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെട്ട ചില പ്രണയ കഥകള്‍ സംവിധായകന്‍ ഭരതനുമായും കമല്‍ഹാസനുമായുള്ളവ ആയിരുന്നു. ഭര്‍ത്താവ് ജോര്‍ജിനെയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. പക്ഷേ പുരുഷന്മാരെക്കുറിച്ചുള്ള ശ്രീവിദ്യയുടെ കണക്ക് കൂട്ടലുകളൊക്കെ വെറുതെ ആയി. ഇപ്പോഴിതാ ശ്രീവിദ്യയുടെ അവസാന കാലത്തിലുണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി.
ശ്രീവിദ്യയുടെ ജീവിതത്തില്‍ നിരവധി പുരുഷന്മാര്‍ വന്നു പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭരതനെ പ്രണയിക്കുന്ന കാലത്താണ് ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ട് ഭരതന്‍ കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഏറ്റവും ഒടുവില്‍ തന്റെ രക്ഷകനും രക്ഷകര്‍ത്താവുമായി തിരഞ്ഞെടുത്തത് കെ ബി ഗണേഷ് കുമാറിനെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ശ്രീവിദ്യയ്ക്ക് സ്വന്തമായുള്ള എല്ലാ സ്വത്തുവകകളും കൈകാര്യം ചെയ്യാനുള്ള അവകാശം ഗണേഷ് കുമാറിന് നല്കി.
അതോടെയാണ് അവര്‍ ചെന്നൈയില്‍നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്. സ്ഥലം വാങ്ങി സ്വന്തമായി വീട് വച്ചതൊക്കെ ഗണേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. ഗണേശനു പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി. ശ്രീവിദ്യയ്ക്ക് സ്വന്തമായ എല്ലാ സ്വത്തുക്കളും കൈകാര്യം ചെയ്യാനുള്ള അവകാശം ഗണേഷ് കുമാറിന് അതോടെ ലഭിച്ചു.
അമ്മ തംബുരാട്ടി എന്ന പരമ്ബരയില്‍ അവര്‍ അഭിനയിക്കുന്ന സമയത്ത് സത്‌നാര്‍ബുദത്തിനുള്ള ചികിത്സയിലായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്ബോള്‍ അവരുടെ മുഖത്തും ശരീര ചലനത്തിലും വന്ന മാറ്റം വല്ലാതെ അത്ഭുതപ്പെടുത്തി. മരണം ഉറപ്പാണെന്ന് വ്യക്തമായപ്പോള്‍ അമ്മത്തമ്ബുരാട്ടി പരമ്ബര നിര്‍ത്താന്‍ തീരുമാനിച്ചു. പണത്തിന് കൂടുതല്‍ വില കൊടുകുന്നവര്‍ ശ്രീദേവിയ്ക്ക് പകരം മറ്റൊരു നടിയെ വച്ച് പരമ്ബര തുടരുമെന്ന് അദ്ദേഹം പറയുന്നു.
‘അമ്മത്തമ്ബുരാട്ടി’ എന്ന പരമ്പര പെട്ടെന്ന് നിര്‍ത്തിയത് കൊണ്ട് എട്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ശ്രീവിദ്യ മരിച്ചു അധികം വൈകാതെ മകന്‍ കണ്ണനും ഒന്നു യാത്ര പോലും പറയാതെ പോയി.

0 Comments