മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് വീണ നന്ദകുമാര്‍. സെന്തില്‍ രാജ് സംവിധാനം ചെയ്തു 2017 ല്‍ തീയറ്ററില്‍ എത്തിയ കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ അരങ്ങേറ്റം കുറിക്കുന്നത് .
എന്നാല്‍ ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ അത്ര കണ്ടു ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രം വന്‍ബന്‍ പരാജയമാണ് ഏറ്റു വാങ്ങിയത്. പിന്നീട് തൊട്ടടുത്ത വര്ഷം അവര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ഈ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ വീണ്ടും മലയാളത്തിലേക്ക് അവര്‍ മടങ്ങി വന്നു. ആസിഫ് അലി നായകനായ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് വീണ വീണ്ടും മലയാളത്തിലേക്ക് കടന്നു വരുന്നത്.
സമൂഹ മാധ്യമത്തില്‍ വളരെ സജീവമായ അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് നവ മാധ്യമത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പൊതുവേ അഭിമുഖങ്ങളില്‍ വളരെ തുറന്നു സംസാരിക്കുന്ന അവര്‍ തന്‍റെ മദ്യപാന ശീലത്തെ കുറിച്ചു തുറന്നു പറയുകയുണ്ടായി.
പൊതുവേ വളരെ സൈലന്‍റ് ആയ വ്യക്തിയാണ് താന്‍ എന്നാണ് അവര്‍ പറയുന്നത്. അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട്. എന്നാല്‍ അവര്‍ക്കുള്ള മറുപടിയാണ് എന്ന നിലയിലാണ് വീണ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.
പൊതുവേ രണ്ടെണ്ണം അടിച്ചാല്‍ താന്‍ നന്നായി സംസാരിക്കും എന്നാണ് വീണ പറയുന്നത്. പുതിയ തലമുറയിലെ മിക്ക പെണ്‍കുട്ടികളും മദ്യം കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതില്‍ ഒരു കുഴപ്പവും ഉള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് വീണയുടെ അഭിപ്രായം.
സ്വല്പം മദ്യപിക്കുക എന്നു പറയുന്നത് മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം അല്ല. ഇതൊക്കെ ഓരോരുത്തരുടെയും സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും വീണ അഭിപ്രായപ്പെട്ടു.

0 Comments