ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരുകാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്.നിരവധി സീരിയലുകളിൽ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാന്‍ തുടങ്ങി.
വില്ലത്തി വേഷങ്ങളിലും അതുപോലെ തന്നെ ഗ്ലാമർ വേഷങ്ങളിലും തിളങ്ങി നിന്നു.2012 ൽ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു.തന്റെ ഭർത്താവ് എല്ലാ തീരുമാനങ്ങൾക്കും കൂടെ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.ടു കൺട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അടുക്കളയിൽ ജോലിയുണ്ട് എന്ന ചിത്രത്തിലായിരുന്നു സജിത ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
അറുപതോളം സീരിയലുകളിൽ തിളങ്ങിയ സജിത അവസാനം ചെയ്ത മെഗാ പരമ്പര സീതയാണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കുടുംബചിത്രമാണ്. തങ്ങളുടെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സജിതയുടെ നല്ലപാതി ഷമാസ്. ഇസ ഫാത്തിമ ഷമാസ് ആണ് ഇവരുടെ മകൾ. മകൾക്കും സജിതയ്ക്കുമൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചാണ് പത്താം വിവാഹ വാർഷികത്തിന്റെ സന്തോഷം ഷമാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

0 Comments