ഇതിനാണോ ആരാധന എന്ന് പറയുന്നത്, നെഞ്ചിൽ ലക്ഷ്‌മിയുടെ മുഖം പച്ചകുത്തി യുവാവ്, ഇടത് നെഞ്ച് ഭാര്യയ്ക്കായി


 മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. 

ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം.തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത.വിനോദത്തിന് വേണ്ടി മാത്രമാണ് മത്സരാർത്ഥികൾ എല്ലാം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.ഒരു വിജയി, അല്ലെങ്കിൽ പരാജിതൻ എന്ന കോൺസെപ്റ്റ് ഈ പരിപാടിയിൽ ഇല്ല. അതുകൊണ്ടുതന്നെ ഈ പരിപാടി കണ്ടിരിക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്.കൗണ്ടറുകൾ ആണ് ഈ പരിപാടിയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത.

ഉരുളക്കുപ്പേരി പോലെ ആണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ മത്സരാർത്ഥികളുടെ ഭാഗത്തുനിന്നും വരുന്നത്.. ബി എം ഡബ്ലിയു 3 സീരീസ് എം സ്പോർട്സ് സ്വന്തമാക്കിയ സന്തോഷം താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.പോസ്റ്റിൽ തന്റെ മുഖം നെഞ്ചിൽ പച്ച കുത്തിയ യുവാവിനോപ്പം നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സ്റ്റാർ മാജിക് വേദിയിൽ കാർത്തിക് എന്ന യുവാവ് എത്തുകയും ഇത് കാണിക്കുകയുമാണ് ചെയ്തത്.

18 വയസ്സുകാരനായ കാര്‍ത്തിക്ക് കായംകുളം സ്വദേശിയാണ്. തനിക്കുവേണ്ടി ഇത്രയും വേദന സഹിക്കാന്‍ കാരണമെന്താണെന്ന് ലക്ഷ്മി ആരാധകനോട് ചോദിച്ചപ്പോള്‍ ചേച്ചിയെ ഇഷ്ടമായതു കൊണ്ടും സ്വന്തം ചേച്ചി തന്റെ സ്വന്തം ചേച്ചിയെ പോലെ തോന്നിയത് കൊണ്ടുമാണ് ടാറ്റു ചെയ്തത് എന്നും കാര്‍ത്തിക് പറഞ്ഞു.എനിക്ക് ഒരു അനിയനെ കൂടി കിട്ടി അതുമല്ല നിന്റെ പ്രണയിനിയോട് ഈ കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കാര്‍ത്തിക് പറഞ്ഞത് ഉണ്ടെന്നാണ്.ലക്ഷ്മി ഹാസ്യരൂപത്തിൽ പറഞ്ഞു,വിവാഹം കഴിഞ്ഞാല്‍ ഭാര്യയുടെ മുഖവും ഇടനെഞ്ചില്‍ പച്ചകുത്തണം അല്ലെങ്കില്‍ കുടുംബ കലഹം ഉണ്ടാകും.

Post a Comment

0 Comments