ഗായിക സംഗീത സംവിധായക എന്നീ നിലയില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് സയനോര. ഓര്‍ത്ത് വെക്കാന്‍ പറ്റിയ നിരവധി ഗാനങ്ങള്‍ സയനോര മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
വെട്ടം സിനിമയിലെ ഐ ലൗ യു ഡിസംബര്‍ എന്ന ഗാനത്തിലൂടെയാണ് സയനോര തന്റെ സിനിമ സംഗീത ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി മനോഹര ഗാനങ്ങളാണ് മലയാളത്തിലും തമിഴിലുമായി താരം ആലപിച്ചിട്ടുള്ളത്.
കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെ സയനോര സംഗീത സംവിധായകയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. ആഹാ എന്ന ചിത്രത്തിലാണ് താരം അവസാനം സംഗീതം നല്‍കിയത്.
തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ താരമിപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോ ഷൂട്ടാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ബോള്‍ഡ് ലുക്ക് ചിത്രങ്ങളാണ് സയനോര പങ്കുവയ്ക്കുന്നത്.
വെള്ള ഷര്‍ട്ടും കഴുത്തില്‍ നെക്ലസും അണിഞ്ഞ് കയ്യില്‍ ഗിറ്റാറുമായി ഇരിക്കുന്ന സയനോരയെയാണ് കാണുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും താരം പങ്കുവച്ചു.
സിനിമാ- സംഗീതരംഗത്തെ നിരവധി പ്രമുഖരാണ് സയനോരയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. നിത്യ മേനോന്‍, നിമിഷ സജയന്‍, സിത്താര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ്, അപര്‍ണ ദാസ്, മൃദുല മുരളി തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

0 Comments