2001ലെ അജ്നബി എന്ന ചിത്രത്തിലൂടെയാണ് ആണ് ബിപാഷ ബോളിവുഡിൽ രംഗപ്രവേശം ചെയ്യുന്നത്. നെഗറ്റീവ് ഷെഡ് കഥാപാത്രമായിരുന്നു ഇതിൽ ബിപാഷയ്ക്ക്.
പിന്നീടങ്ങോട്ട് 2015 വരെ ചലച്ചിത്രമേഖലയിൽ സജീവമായിരുന്നു താരം. ബോളിവുഡിലെ മുൻനിര നടിയായിരുന്നു താരം. ബിപാഷയുടെ പങ്കാളിയാണ് കരൺ സിംഗ് ഗ്രോവർ. മൂന്നാം വിവാഹം ആയതിനാൽ കരണിനെ അംഗീകരിക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടി എന്ന് താരം മുൻപ് പറഞ്ഞിരുന്നു.
തനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. അത് അവൻറെ വിവാഹ ജീവിതത്തെക്കാൾ വളരെ വലുതാണ്. തൻറെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു എന്ന് താരം കൂട്ടിച്ചേർത്തു. താൻ പ്രണയിക്കുകയും അവൻറെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസിൽ ഒപ്പിട്ടിട്ടില്ല എന്ന് മാത്രമെയുള്ളൂ എന്നും താരം മുൻപ് പറഞ്ഞു.
ഇപ്പോഴിതാ ഗർഭിണിയായ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് താര ദമ്പതികൾ. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ് ദമ്പതികൾ. മറ്റേണൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പുറത്തുവിട്ടു. വളരെ മികച്ച ചിത്രങ്ങൾ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
2016 ലായിരുന്നു താരത്തിൻ്റെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും ബിപാഷ വിട്ടുനിൽക്കുകയാണ്. എലോൺ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ഇൽ ഒരു വെബ്സീരീസ് ലും താരം വേഷം വിടുകയുണ്ടായി.

0 Comments