അവസാനമായി മേഘ്നയെ കണ്ടത് കോടതിയിൽ വെച്ച്; തൻറെ സഹോദരനുമായി വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷം മേഘ്നയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഡിംപിൾ റോസ്


 മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ഡിംപിൾ റോസ്. മിനിസ്ക്രീനിലും ബിഗ്സ്‌ക്രീനിലും താരം പ്രത്യക്ഷപ്പെട്ടു. മികച്ച അഭിനയ പ്രകടനം തന്നെയാണ് താരത്തിന്റേത്. 

സീരിയലുകളിൽ സജീവമായിരിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. എല്ലാ സെലിബ്രിറ്റികളെ പോലെ താരത്തിന്റെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹത്തിന് ശേഷം ഡിംപിൾ അഭിനയത്തിൽ നിന്നും താരം മാറി നിന്നു. ബാലതാരമായാണ് ഡിംപിൾ അഭിനയരംഗത്തു പ്രവേശിച്ചത്. ഡിംപിൾ മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരം തന്നെയാണ്. ഡിംപിൾ- മേഘന എന്നിവരുടെ വാർത്തകൾ ആരാധകർ മറക്കാനിടയില്ല.മേഘ്ന എന്ന സീരിയൽ താരത്തെ ആരാധകർക്ക് അറിയാം. മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡിംപിളിന്റെ ആത്മ സുഹൃത്താണ് മേഘ്ന.

ഡിംപിളിന്റെ സഹോദരന് വേണ്ടി മേഘ്നയെ വിവാഹം ആലോചിച്ച വാർത്തകളൊക്കെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ സമ്മത പ്രകാരം നടന്ന ചേർന്ന് വിവാഹം വാർത്തകളിൽ ഇടം നേടി. അതേ സമയത്ത് തന്നെയായിരുന്നു ഡിംപിളിന്റെയും വിവാഹം നടന്നത്. ഡിംപിളിൻ്റെയും മേഘ്നയുടെയും വിവാഹം വൈറൽ ആയി മാറിയിരുന്നു. ബിസിനസുകാരനാണ് ഡിംപിളിന്റെ ഭർത്താവ്. എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്ന ഭർത്താവിനെയാണ് ഡിംപിളിന് ലഭിച്ചത്.മേഘ്നയും ഡിംപിളിന്റെ സഹോദരനുമായുള്ള ദാമ്പത്യ ജീവിതത്തിൽ താളപിഴകൾ സംഭവിച്ചു. അവരുടെ ബന്ധം വേർപ്പെടാൻ അധിക നാൾ വേണ്ടി വന്നില്ല. അതിന് മുൻപ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു ഡിംപിൾ- മേഘ്ന സുഹൃത്ത് ബന്ധം.

എന്നാൽ മേഘ്ന തന്റെ സഹോദരനുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടു കൂടി അവരുടെ സൗഹൃദവും നിലച്ചു. തന്റെ സഹോദരൻ മറ്റൊരു വിവാഹവും ചെയ്തു. സഹോദരൻ ഡോൺ രണ്ടാം വിവാഹം ചെയ്തത് ഡിവൈനെയാണ്.ഇവരുടെ വിശേഷങ്ങൾ അറിയുന്നത് ഡിംപിളിന്റെ യൂട്യൂബ് ചാനൽ വഴിയാണ്. മേഘ്‌നയുമായി ഇപ്പോൾ സൗഹൃദം ഉണ്ടോയെന്ന ചോദ്യം താരം നേരിട്ടിരുന്നു. താരം അവസാനമായി മേഘ്നയെ കണ്ടത് കോടതിയിൽ വെച്ചായിരുന്നു. പിന്നെ മേഘ്‌നയെ കണ്ടിട്ടില്ല. അവളുടെ സീരിയലും കണ്ടിട്ടില്ല. മേഘ്‌ന തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഒരു കാലത്ത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ നമ്മൾ സുഹൃത്തുക്കളല്ല. വീട്ടിലേക്ക് അവളെ സ്നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്. ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമെന്നു വിചാരിച്ചു.

ഡിവൈൻ തികച്ചും ഇൻഡിപെൻഡൻഡ് ആയ വ്യക്തിയാണ്. എല്ലാം കാര്യങ്ങളും ഒറ്റക്ക് ചെയ്യും. എന്റെ കാര്യം അങ്ങനെയല്ല. ആരെങ്കിലും നിർബന്ധിക്കണം. ഡിവൈൻ നല്ല ബോൾഡാണ് അതുകൊണ്ട് തന്നെ ഒത്തിരി നെഗറ്റീവ് കമന്റുകൾ ആൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്- ഡിംപിൾ പറഞ്ഞു.അതേസമയം തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്ന് മേഘ്ന വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. അതിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകണം എന്ന് മേഘ്‌ന പറഞ്ഞിരുന്നു.

Post a Comment

0 Comments