പ്രശസ്ത സംഗീത സംവിധായകൻ ഗോപിസുന്ദറെ കുറച്ചു കാലങ്ങളായി സമൂഹ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും പിന്തുടരുന്നത്. ഗായിക അമൃത സുരേഷുമായുള്ള പ്രണയ ബന്ധം അറിഞ്ഞതു മുതൽ ഗോപി സുന്ദർ വാർത്തകളിൽ ഇടം നേടി.
ഇരുവരും ഒന്നിച്ചതോടു കൂടി ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാനായിരുന്നു ആരാധകർക്ക് തിടുക്കം. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതു മുതൽ ഇരുവരും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവർ ഒന്നിച്ചതോടു കൂടി പല വിമർശനങ്ങളും ഇവരെ വേട്ടയാടാൻ തുടങ്ങി.
എന്നാൽ വിമർശകരെയൊന്നും ഇവർ മൈൻഡ് ചെയ്യാറില്ല എന്നാണ് സത്യം. ഇവർ ഇവരുടേതായ പ്രണയ ലോകത്ത് മുഴുകിയിരിക്കുകയാണ്. അമൃതയെ ഗോപിസുന്ദർ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഇരുവരും ഒരുമിച്ച വാർത്ത പങ്കുവെച്ചത്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക് എന്ന ക്യാപ്ഷൻ ആയിരുന്നു അമൃത സുരേഷ് ചിത്രത്തോടൊപ്പം കുറിച്ചത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാറുണ്ട്.
അമൃതയുമായി ഒന്നിക്കുന്നതിനു മുൻപ് ഗായിക അഭയയുമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ. വളരെ പ്രതീക്ഷിക്കാതെയാണ് ഗോപി സുന്ദർ അമൃതയുമായി ഒന്നിച്ചത്. ഇതിനെതിരെ വിമർശിച്ചും അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തി. എന്നാൽ അഭയയുമായി റിലേഷനിൽ കഴിയുന്ന സമയത്ത് ആദ്യ ഭാര്യയുമായി ഗോപി സുന്ദർ നിയമപരമായി വേർപെട്ടില്ല. ഇതും കൂടുതൽ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ അതിസുന്ദരിയായ ആദ്യ ഭാര്യയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ഗോപി സുന്ദറിന് രണ്ട് ആണ്മക്കളാണ് ഉള്ളത്. യാഥവ്, മാധവ് ആണ് മക്കൾ. പ്രിയ എന്നാണ് ആദ്യ ഭാര്യയുടെ പേര്. 2001 ൽ ആണ് ഗോപി സുന്ദറിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. തന്റെ കുടുംബത്തെ ഉപേക്ഷിച്ച് പോയ ഗോപിസുന്ദറിനോട് മധുര പ്രതികാരം ചെയ്തു കൊണ്ടിരിക്കുകയാണ് മക്കൾ. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് മകൻ മാധവ്.ഇപ്പോഴിതാ അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ മാധവ് പങ്കു വെച്ചിരിക്കുകയാണ്. ലവ് ഇമോജിയോടു കൂടി അമ്മ എന്ന ക്യാപ്ഷനാണ് മാധവ് കൊടുത്തിരിക്കുന്നത്.
പ്രിയ കറുത്ത മെറ്റൽ മാലയും വലിയ ജിമിക്കി കമ്മലും. മേക്കപ്പ് ഒന്നും അണിയാതെയുള്ള ചിത്രമാണ് വെച്ചിരിക്കുന്നത്, മകൻ അമ്മയെ ചേർത്തു പിടിച്ചുള്ള ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് ആരാധകർ. അച്ഛനില്ലാതെ നോക്കി വളർത്തിയതാണ്, ഇതുപോലെ അമ്മയെ എന്നും ചേർത്തു പിടിക്കുക, അമ്മയ്ക്ക് തണലാവുക എന്നിങ്ങനെയുള്ള കമെന്റുകൾ ചിത്രത്തോടൊപ്പം വന്നു. മകൻ മാധവ് ഒരിക്കൽ പറഞ്ഞിരുന്നു. തങ്ങൾക്ക് എന്നും അമ്മയാണ് എല്ലാം. അമ്മയോടാണ് എല്ലാം തുറന്നു പറയാറുള്ളത്.എന്നാൽ ഇപ്പോൾ മക്കൾ അച്ചനെ മൈൻഡ് ആക്കാറുപോലുമില്ല. അച്ഛനെ പോലെ ഞങ്ങൾ ഒരിക്കലും ആകില്ല. അച്ഛന്റെ മോശം സ്വഭാവം ഞങ്ങളെ ഒരിക്കലും സ്വാധീനിക്കില്ല എന്ന് ഇൻസ്റ്റഗ്രാമിലെ ലൈവ് സെക്ഷനിലൂടെ മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു.

0 Comments