ഓട്ടോഗ്രാഫ് എന്ന സീരിയൽ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസിൽ തന്നെ ഉണ്ടായിരിക്കും. പ്രത്യേകിച്ച് ടീനേജ്കാരുടെ ഹൃദയങ്ങളിലാണ് ഓട്ടോഗ്രാഫ് കുടിയിരിക്കുന്നത്.
സീരിയിലിലെ ഫൈവ് ഫിംഗർസിനെ എങ്ങനെ പ്രേക്ഷകർ മറക്കാനാണ്. ഫൈവ് ഫിംഗർസ് അഞ്ചു അടുത്ത സുഹൃത്തുക്കളാണ്. സീരിയലിലെ കഥാപാത്രങ്ങളായ മൃദുലയും ജെയിംസും നാൻസിയും സാമും രാഹുലും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടി. ഓട്ടോഗ്രാഫിലെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് സീരിയൽ ഒരു കാലത്ത് ഹിറ്റ് ആയിരുന്നു. സീരിയൽ അവസാനിച്ചപ്പോൾ അതിലെ ചില താരങ്ങൾ സീരിയലുകളിൽ സജീവമായി.
മൃദുല കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീക്കുട്ടി ആയിരുന്നു. ശ്രീക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. തന്റെ പ്രണയവും വിവാഹവുമെല്ലാം ഓട്ടോഗ്രാഫ് സീരിയലുമായി ബന്ധമുണ്ട്. സീരിയല്‍ ക്യാമറമാന്‍ മനോജിനെയാണ് താരം വിവാഹം ചെയ്തത്. ഇതിനുമുമ്പും താരം മനോജിന്റെ കൂടെ ജോലി വർക്ക് ചെയ്തെങ്കിലും ഓട്ടോഗ്രാഫ് സീരിയൽ സെറ്റിൽ വെച്ചാണ് കൂടുതൽ അടുത്തത്.എല്ലാവരും തമാശയ്ക്ക് പറഞ്ഞ് ഉണ്ടാക്കിയത് അവസാനം സീരിയസായി പോയി എന്ന് താരം പറയുന്നു. എങ്ങനെയോ പരസ്പരം പ്രണയത്തിലായി. അത് വിവാഹത്തിലും എത്തി. ശ്രീക്കുട്ടിയുടെ വിവാഹം വളരെ നേരത്തെ ആയിരുന്നു. എന്നാൽ ഭർത്താവിന്റെയും മക്കളുടെയും കൂടെ വളരെയധികം സന്തോഷത്തിലാണ് താരം.
സീരിയലിൽ ജെയിംസ് ആയി അഭിനയിച്ച രഞ്ജിത്ത് രാജ് ഓട്ടോഗ്രാഫിനു ശേഷം പല സീരിയലുകളിലും മുഖം കാണിച്ചിട്ടുണ്ട്. വിവാഹിതനാണ് താരം. കുടുംബ ജീവിതത്തിലും അഭിനയ ജീവിതത്തിലും ഒരേ പോലെ താരം തുടങ്ങുകയാണ്. കബനി എന്ന സീരിയലിലും സത്യാ എന്ന പെൺകുട്ടി എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ സാം എന്ന കഥാപാത്രമായി എത്തിയ അംബരീഷും സജീവമാണ്. അവതാരകനായി എത്തി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നതാണ് അംബരീഷ്. നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോണിയ മോഹൻ അഭിനയത്തിൽ നിന്നും വിട്ടുനിന്നു. ഭർത്താവും കുടുംബവുമായി ജീവിക്കുകയാണ് താരം. രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് ഇന്ന് ജീവനോടെയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുന്നതിനിടെ ഒരു വാഹനപകടത്തിൽ താരം മരിച്ചു. താരത്തിന്റെ ബൈക്ക് ഒരു ടിപ്പറുമായി ഇടിക്കുകയായിരുന്നു. ഇരുപത്തി മൂന്നാം വയസിലാണ് താരം വിട പറഞ്ഞത്.
ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം ഓട്ടോഗ്രാഫ് താരങ്ങൾ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. രഞ്ജിത്ത് രാജും സോണിയയും ശ്രീകുട്ടിയും 13 വർഷത്തിന് ശേഷം കാണുകയാണ്. ഇപ്പോൾ കണ്ടു മുട്ടിയപ്പോൾ എടുത്ത ഫോട്ടോയും ഓട്ടോഗ്രാഫ് സീരിയലിൽ മൂവരും ഒരുമിച്ചെടുത്ത ഫോട്ടോയും കൊളാഷ് ആക്കിയാണ് രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ ഈ സന്തോഷം പങ്കുവെച്ചത്. ഓട്ടോഗ്രാഫ് നീണ്ട 13 വർഷങ്ങൾ. അന്നും ഇന്നും എന്നാണ് ചിത്രത്തിനോടൊപ്പം താരം കുറിച്ചത്. ഞങ്ങളുടെ ജെയിംസും മൃദുലയും നാൻസിയും എന്ന് പറഞ്ഞു ആരാധകർ കമ്മെന്റുകളുമായി എത്തി. ഇവരുടെ നീണ്ട നാളുകൾക്കു ശേഷമുള്ള ഈ കൂടിച്ചേരൽ കണ്ടപ്പോൾ ശരത്ത് ജീവിച്ചിരിപ്പില്ലല്ലോ എന്ന വിങ്ങലും ആരാധകർക്കുണ്ട്.

0 Comments