മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയിലെ അവതാരിക മീനാക്ഷി രവീന്ദ്രനെ അറിയില്ലേ? ഡെയ്നിന്റെ കൂടെ തകർപ്പൻ അവതരണത്തിലൂടെ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുന്ന മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മിടുക്കിയായി മാറിയത്.
വളരെ ബോൾഡ് ആയി സംസാരിക്കാൻ അറിയാവുന്ന ആളാണ് മീനാക്ഷി. തന്റെതായ അവതരണ ശൈലിയിലൂടെയും കോമെഡിയിലൂടെയും പ്രേക്ഷകരെ രസിപ്പിക്കുന്നു. മീനാക്ഷിയും ഡെയ്നുമാണ് ഉടൻ പണം എന്ന പരിപാടിയിൽ ബാക്ക്ബോൺ. ഇരുവരുടെയും അവതരണ രീതിയാണ് ആ പരിപാടിയുടെ വിജയം. ഡെയ്ൻ മീനാക്ഷി കോമ്പോ ഇപ്പോൾ ഫേമസ് ആണ്. വളരെ പെട്ടെന്ന് ഇവർ പ്രേക്ഷകരുടെ ഇഷ്ടത്താരങ്ങളായി മാറി. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ഒരു ഹെയർഹോസ്റ്റസ് ആയിരുന്ന മീനാക്ഷി ആ ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് കടന്നു വന്നു. എന്നാൽ ക്യാബിൻ ക്രൂ ജോലിയോട് ആ പാഷൻ ഇപ്പോഴുമുണ്ട്. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥി ആയിട്ടാണ് ടെലിവിഷൻ രംഗത്തേക്ക് താരം കടന്നു വന്നത്. ആരെയും നാവു കൊണ്ട് പിടിച്ചിരുത്താനുള്ള ആ സാമർഥ്യമാണ് താരം ആ പരിപാടിയിലും പ്രയോഗിച്ചത്. മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായി മീനാക്ഷി അഭിനയിച്ചതോടെ പ്രേക്ഷകർക്ക് താരത്തെ കൂടുതൽ ഇഷ്ടമായി. എന്നാൽ ഈ സിനിമക്ക് പിന്നാലെ ചില പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ചെറുപ്പം മുതലേ ബോഡി ഷെയിംമിങ് താരത്തിനു അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ശരീരം വെച്ചിട്ടാണോ നീ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിക്കുന്നത് എന്ന് തന്റെ സുഹൃത്ത് പറഞ്ഞു തന്നെ കളിയാക്കിയത് താരം ഓർക്കുന്നു. പിന്നീട് സ്‌ക്രീനിൽ അഭിനയിച്ച് കാണിച്ചു കൊടുക്കാൻ താരത്തിനു വാശിയായി.
ആലപ്പുഴക്കാരിയാണ് മീനാക്ഷി. ചെറുപ്പം മുതലേ തുള്ളിചാടി നടക്കുന്ന പ്രകൃതമാണ് മീനാക്ഷിയുടേത്. ആണ്‍കുട്ടികള്‍ എല്ലാം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനായിരുന്നു താരം കൂടുതൽ ഇഷ്ടപ്പെട്ടത്. വീട്ടുകാരുടെ പിന്തുണ എല്ലാത്തിനുമുണ്ട്. എന്റെ ഉയരത്തെ കുറിച്ചും മെലിഞ്ഞ ശരീരത്തെ കുറിച്ചുമാണ് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നത്. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ പ്രതികരിച്ചു തുടങ്ങി. ക്യാബിൻ ക്രൂ ആകാൻ പോകുമ്പോഴും ഇതേ പരിഹാസം ഉണ്ടായിരുന്നു. പക്ഷെ താൻ ക്യാബിൻ ക്രൂ ആയി. ഈ പരിഹാസങ്ങളൊന്നും പിന്നീട് തന്നെ ബാധിച്ചില്ല- താരം പറയുന്നു.
ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തായ ഡെയ്ൻ നൽകിയ ഒരു പിറന്നാൾ സർപ്രൈസിനെ കുറിച്ചാണ് താരം പറയുന്നത്. താൻ ഒരു മാസമായി അമ്മയായിരിക്കുകയാണ്. എന്റെ പിറന്നാൾ ദിനത്തിൽ ഡെയിൻ സമ്മാനമായി തന്നത് സ്കൈ എന്ന പട്ടിക്കുട്ടിയെയാണ്. ഞാനും അവനും ഡോഗ് ലവേർസ് ആണ്. കാറിന്റെ ഡിക്കി ബലൂണുകൾ കൊണ്ട് അലങ്കരിച്ച് അതിനുള്ളിൽ പട്ടിക്കുഞ്ഞിനെ ഇരുത്തിയിട്ട് വളരെ സർപ്രൈസ് ആയിട്ടായിരുന്നു അവൻ വന്നത്. സ്കൈയെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. സ്വന്തം കുഞ്ഞിനെ അമ്മ ആദ്യമായിട്ട് കാണുന്ന നിമിഷം പോലെ ആയിരുന്നു അത്. ഡെയിൻ എന്നോട് ചോദിക്കാറുണ്ടായിരുന്നു ഒരു പട്ടികുഞ്ഞിനെ വാങ്ങിയാൽ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ അതിനെ ശ്രദ്ധിക്കാൻ എനിക്ക് പറ്റുമോ എന്ന്. ഇപ്പോൾ ഞാൻ തന്നെയാണ് സ്കൈയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുള്ളത്.- താരം പറയുന്നു.

0 Comments