ലിനിയുടെ ഓർമകൾ എന്നും ഒണ്ടാകും; സജീഷിന്റെ കൈ പിടിച്ച് വീട്ടിൽ കയറിയപ്പോൾ പ്രതിഭ ആ കാഴ്ച്ച കണ്ടു പൊട്ടിക്കരഞ്ഞു പോയി, വിവാഹ ശേഷമുള്ള അതിയ പ്രതികരണം


 നിപ്പ വൈറസിനോട് പോരാടി ഒടുവിൽ ഈ ലോകത്തോട് വിട പറഞ്ഞ ലിനി സിസ്റ്ററെ കാലം എത്ര കടന്നു പോയാലും കേരളക്കര മറക്കില്ല. മാലാഖമാർക്കിടയിലെ നക്ഷത്രമായിരുന്നു ലിനി സിസ്റ്റർ. 

രണ്ട് ആണ്മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയാണ് ലിനി വിട പറഞ്ഞത്. ഒരിക്കലും മരിക്കാത്ത ഓർമകളുമായി ലിനി ഇന്നും പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. ലിനിയുടെ ഭർത്താവ് സജീഷും മക്കളായ റിതുലും സിദ്ധാർഥും ലിനിയെ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുകയാണ് ഇന്നും.സജീഷിന് താങ്ങും തണലുമായി രണ്ട് ആണ്മക്കളെ സമ്മാനിച്ചിട്ടാണ് ലിനി പോയത്. എന്നിരുന്നാലും ഒരു അമ്മയുടെ വിടവ് സജീഷിനെ വേട്ടയാടിയിരുന്നു. തന്റെ മക്കൾക്ക് തണലും താങ്ങുമായി ഒടുവിൽ ഒരാളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ഈയിടെയാണ് സജീഷിന്റെയും മക്കളുടെയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കടന്നു വന്നത്.

പ്രതിഭയെ തന്റെ ജീവിതത്തിലേക്ക് താലി ചാർത്തി ക്ഷണിച്ചിരിക്കുകയാണ് സജീഷ്. ലോകനാർ കാവിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ ലളിതമായായിരുന്നു വിവാഹം. റിതുലിനെയും സിദ്ധാർഥിനെയും പ്രതിഭയുടെ മകൾ ദേവപ്രിയയെയും സാക്ഷി നിർത്തിയാണ് ഇരുവരും ഒന്നിച്ചത്.പുതിയൊരാൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ പഴയ ഓർമകളെ ഉപേക്ഷിക്കുന്ന ചിലരുണ്ടാകും. എന്നാൽ എന്റെ ജീവിതത്തിൽ ലിനി എപ്പോഴും ഒരു നിഴലായി കൂടെ ഉണ്ടാകും. എന്റെ മക്കളെ സ്വന്തം മക്കളായി ചേർത്തു പിടിക്കാനുള്ള പക്വത പ്രതിഭയ്ക്കുണ്ട്. ലിനിയെ കുറിച്ചും ലിനിയുടെ സ്ഥാനത്തെ കുറിച്ചും ഞാൻ പ്രതിഭയോട് പറഞ്ഞിട്ടുണ്ട്. ഒരു രണ്ടാനമ്മയല്ല, സ്വന്തം അമ്മയായിരിക്കും അവൾ എന്റെ മക്കൾക്ക്.- വിവാഹത്തിന് മുൻപ് സജീഷ് മനസു തുറന്നു പറഞ്ഞ വാക്കുകളാണ് ഇത്.

സജീഷ് പ്രതിഭയുടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറി ചെന്നപ്പോൾ ആദ്യം കാണിച്ചത് ചുമരിൽ ഉണ്ടായിരുന്ന ലിനിയുടെ ഒരു കത്താണ്. നിപ്പ വൈറസ് ബാധിച്ച് മരണക്കിടക്കയിൽ നിന്നും ലിനി സജീഷിന് എഴുതിയതാണ് ഈ കത്ത്. അതിലെ വാക്കുകൾ ആരെയും കണ്ണീരിലാഴ്ത്തും. സജീഷേട്ടാ ഇനി നിങ്ങളെ കാണാൻ പറ്റുമോ എന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണം. കുഞ്ചുവിനെ ഒന്നു ഗൾഫിൽ കൊണ്ടു പോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവാൻ പാടില്ല. പ്ലീസ്. എന്ന് പറഞ്ഞാണ് ലിനി വാക്കുകൾ അവസാനിപ്പിക്കുന്നത്.

ഈ കത്ത് കാണിച്ചതിന് ശേഷം പ്രതിഭയോട് സജീഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ മനസിലും ഈ വീട്ടിലും ലിനിയുടെ ഓർമ്മകൾ എന്നുമുണ്ട്. ലിനിയെ മറക്കാൻ ഒരിക്കലും പറ്റില്ല. തന്റെ മക്കളെ പൊന്നുപോലെ നോക്കണം. ലിനി തന്റെ മക്കളെ സ്നേഹിച്ചത് പോലെ പ്രതിഭയും സ്നേഹിക്കണം എന്ന് സജീഷ് പറഞ്ഞു. പ്രതിഭ മക്കൾക്ക് നല്ലൊരു അമ്മ തന്നെയായിരിക്കും എന്ന് സജീഷിന് വാക്കും കൊടുത്തു. മക്കളെ കരയിപ്പിക്കാൻ പാടില്ല. പൊന്നുപോലെ നോക്കണം എന്നാണ് കേരളകരയ്ക്കും പറയാനുള്ളത്.

Post a Comment

0 Comments