“ഭർത്താവ് മതിയെന്ന് പറയുന്നത് വരെ ഞാനത് തുടരും, ഇപ്പോഴൊന്നും നിർത്തില്ല” സജിത ബേട്ടി


 ഒരു കാലത്ത് മലയാളത്തിലെ സീരിയലിലും സജീവമായി മുൻപന്തിയിൽ നിന്നിരുന്ന താരമാണ് സജിതാ ബേട്ടി. ബാല താരമായി അഭിനയ രംഗത്തേക്ക് എത്തിയ സജിതാ ബേട്ടി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. 

അതിന് ശേഷം സീരിയലിലും സിനിമയിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടുകയും ചെയ്തു താരം.അഭിനയ രംഗത്ത് സജീവമായ താരം വിവാഹത്തോടെ അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ അതേ സമയം തന്റെ പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല താരം കൈകാര്യം ചെയ്തിരുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും ജന ശ്രദ്ധ നേടിയത് . എന്നാൽ ഇടയ്ക്ക് ഗ്ലാമര്‍ വേഷങ്ങളിലൂടെയും സജിത നിറഞ്ഞ് നിന്നിരുന്നു.2012 ല്‍ വിവാഹം കഴിഞ്ഞ സജിത ഗര്‍ഭിണി ആയിരുന്നപ്പോൾ ആയിരുന്നു അത് വരെയും അഭിനയ രംഗത്ത് സജീവമായിരുന്ന താരം വിട്ട് നിന്നിരുന്നത്.

ഇപ്പോള്‍ കുടുംബത്തിനൊപ്പം ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് താരം. അതോടൊപ്പം സജിതാ ബേട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. സജിത അഭിനയിച്ച സീരിയലുകളിലെ വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് വലിയ താര പദവി ലഭിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷയെന്നും സജിത പറഞ്ഞു. സിനിമയിലും സീരിയലിലും ഇപ്പോള്‍ സജീവമല്ലെങ്കിലും ഇപ്പോൾ അവിടെ ഒരു ഗ്യാപ്പ് ഫീല്‍ ചെയ്യാറില്ല എന്നും പറഞ്ഞു. താൻ ഗര്‍ഭിണിയായിരുന്നപ്പോഴാണ് സീത സീരിയലിൽ അഭിനയിച്ചിരുന്നതെന്നും അതിനു ശേഷമാണ് താൻ ഇടവേള എടുത്തതെന്നും നടി പറഞ്ഞു.

എന്നാൽ ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും പല ഉദ്ഘാടനങ്ങള്‍ക്കും മറ്റു പരിപാടികള്ക്കുമൊക്കെ പങ്കെടുക്കാറുണ്ടെന്നും സജിത പറഞ്ഞു. അതോടൊപ്പം തന്റേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിചച്ചതാണെന്നും സജിത പറഞ്ഞു . താരത്തിന്റെ ഭര്‍ത്താവ് ഷാമസ് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സുകാരനാണ്. നല്ലൊരു ഭര്‍ത്താവിനെയും കുഞ്ഞിനെയും അതിലുപരി നല്ല കുടുംബവും കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് അഭിമുഖത്തില്‍ സജിത വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തനിക്ക് ഇപ്പോഴും നിരവധി ഓഫറുകള്‍ വരാറുണ്ട് എന്നും പറഞ്ഞു . എന്നാൽ നല്ല കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അഭിനയം താന്‍ ഒരിക്കലും നിര്‍ത്തില്ലെന്നും തന്റെ ഭർത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്നും സജിത വ്യക്തമാക്കി.

Post a Comment

0 Comments