ടെലിവിഷൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട തരങ്ങളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. സോഷ്യൽ മീഡിയയിൽ മൃദുവ എന്നറിയപ്പെടുന്ന ഈ കപ്പിൾസിന് നിരവധി ആരാധകരയുള്ളത്.
മൃദുവ എന്ന പേരിൽ നിരവധി ഫാൻസ് പേജുകളും ഇരുവരുടെയും പേരിലുണ്ട്. ഇരുവരും തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.
ഈ അടുത്തായിരുന്നു ഇരുവരുടെയും ആദ്യത്തെ കണ്മണിയായ ഒരു പെൺകുഞ്ഞിന് മൃദുല ജന്മം നൽകിയത്. എന്നാൽ ഇപ്പോൾ മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ നേരത്തെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. അതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൃദുലയാണ് വീട്ടിൽ പറയണമെന്ന് ആദ്യം തന്നോട് പറഞ്ഞത് എന്ന് യുവ പറഞ്ഞു . ഒരു ദിവസം മൃദുലയെ വീട്ടിൽ കൊണ്ടു വിടാൻ പോയപ്പോഴാണ് വിവാഹ കാര്യം താൻ അവതരിപ്പിച്ചത് എന്നും യുവ പറഞ്ഞു.
മൃദുലയുടെ അച്ഛനോടും അമ്മയോടും വെറുതെ സംസാരിച്ചതിനൊക്കെ ശേഷം വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്താണ് ഈ കാര്യം അവരോട് പറഞ്ഞത്. മൃദുലയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അവരോട് പറഞ്ഞു. അവരോട് മറുപടി എന്തായാലും ഫോണിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു താൻ എന്നാണ് യുവ പറഞ്ഞത്. ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും തുറന്ന് പറയുന്ന യുവ കൃഷ്ണയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവയുടെ ശരിയായ പേര് ഉണ്ണികൃഷ്ണൻ എന്നാണ് എന്നും പറഞ്ഞു. മാജിക്ക് പ്ലാനെറ്റിൽ ജോയിൻ ചെയ്ത ശേഷമാണ് മുതുകാട് സാറുമായി ആലോചിച്ചതിന് ശേഷം യുവ കൃഷ്ണ എന്ന പേര് തിരഞ്ഞെടുത്തത്. ജീവിതത്തിൽ മുമ്പ് ഉണ്ണികൃഷ്ണന്റെ സ്വഭാവമുള്ള വ്യക്തിയായിരുന്നു താനെന്ന് യുവ പറഞ്ഞു.
തന്റെ കൂട്ടുകാരിലധികവും പെൺകുട്ടികൾ ആയിരുന്നെന്നും അത് മാത്രമല്ല പ്രണയങ്ങളും ബ്രേക്കപ്പുകളും സംഭവിച്ചിട്ടുണ്ടെന്നും യുവ പറഞ്ഞു. ആരായിരിക്കും തന്റെ ജീവിത പങ്കാളിയായി വരുന്നതെന്ന് ആലോചിച്ച് ടെൻഷനായിരുന്നു എന്നും യുവ പറഞ്ഞു. എന്നാൽ ദൈവം സഹായിച്ച് നല്ലൊരു ഭാര്യയെ ആണ് ദൈവം തന്നതെന്നും താരം പറഞ്ഞു. പ്രേക്ഷകരും മറ്റു ആളുകളും പലരും തന്നോട് പറഞ്ഞത് ഒരേ ഫീൽഡിൽ നിന്നും വിവാഹം ചെയ്താൽ ഇഗോ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്. എന്നാൽ മൃദുല തന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ്, കാരണം അവൾക്ക് തന്റെ ഫീൽഡിനെ കുറിച്ച് അറിയാമെന്നതാണ് .

0 Comments