വരദയും ഞാനും പിരിഞ്ഞാൽ നിനക്കൊക്കെ എന്താ ; ഒടുവിൽ പൊട്ടിത്തെറിച്ച് ജിഷിൻ രംഗത്ത് വീഡിയോ കാണാം


 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താര ദമ്പതികളാണ് ജിഷിനും വരദയും. മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് ഇവർ.

 മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ താരങ്ങളാണ് ഇവർ. അമല എന്ന സീരിയലിൽ ജിഷിനും വരദയും ഒരുമിച്ച് അഭിനയിച്ചതോടു കൂടിയാണ് ഇവരുടെ പ്രണയം പൂത്തു വിടർന്നത്. ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവർക്ക് ഒരു മകനുണ്ട്.

വരദ ജിഷിൻ ജോഡികളെ കുറിച്ച് ചില ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്തു വന്നത്. ഇവർ വിവാഹ മോചിതരായി എന്നായിരുന്നു വാർത്തകൾ. ഇതിനു പിന്നാലെ നടി അനു ജോസഫിന് നൽകിയ അഭിമുഖത്തിൽ വരദ ഇതിനോട് പ്രതികരിച്ചു. എനിക്കൊന്നും പറയാനില്ല. കുറേ ദിവസങ്ങളായി ഞാനും ഇത് ശ്രദ്ധിക്കുന്നു. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റായ കാര്യമല്ലേ. സത്യമെന്താണ് അറിയാതെ എന്തെങ്കിലും എഴുതുന്നതും അതിലും വലിയ തെറ്റാണ്. ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ ലൈഫ് ആണ്. ഞാന്‍ ജീവിക്കട്ടെ എന്നാണ് താരം പറഞ്ഞത്.

ഇപ്പോഴിതാ വരദയ്ക്ക് പിന്നാലെ ജിഷിനും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകൾ കാരണം താരം മാറി മാറി താമസിക്കുകയാണ്. മാസത്തിൽ പകുതി മാസം എറണാകുളത്തും പകുതി മാസം തിരുവനന്തപുരത്തുമാണ് താരം. അമ്മയ്ക്ക് അസുഖമായതിനാൽ അമ്മയുടെ അടുത്തും പോയി നിൽക്കേണ്ടതുണ്ട്. മകനെ തൃശ്ശൂരിലെ ഒരു സ്കൂളിലാണ് ചേർത്തിരിക്കുന്നത്. മകന്റെ കാര്യങ്ങൾ വരദയും വരദയുടെ വീട്ടുകാരും ശ്രദ്ധിക്കും. വല്ലപ്പോഴുമാണ് എറണാകുളത്തെ ഫ്ലാറ്റിൽ വരദയും മകനുമായി താരം താമസിക്കുന്നത്.ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് വരദ ഒരു മറുപടി കൊടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ ഞാൻ എന്തു പറയണം. പരിഹരിക്കപ്പെടാത്ത എന്തെങ്കിലും പ്രശ്‌നം നിങ്ങള്‍ക്കിടയിലുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നത് എന്നാണ് ജീഷിന്റെ മറു ചോദ്യം.

ഞങ്ങൾ ഇതുവരെ divorce ആയിട്ടില്ല. ആവുമ്പോൾ പറയാം. മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ എത്തി നോക്കുന്നത് നല്ലതല്ല. ഞാൻ വരദയുടെ അടുത്ത് പോയോ ഇല്ലയോ എന്ന് നോക്കലാണോ മറ്റുള്ളവരുടെ പണി? എന്നാണ് ജിഷിൻ ചോദിക്കുന്നത്.ജിഷിനും വരദയും വേര്‍പിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്, എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ് എന്നായിരുന്നു ജിഷിന്റെ ചോദ്യം.

Post a Comment

0 Comments