ഹരിചന്ദനം സീരിയലിലെ റോസ് എന്ന കഥാപാത്രത്തെ ഓർമയില്ലേ? പ്രശസ്ത നടിയും അവതാരികയുമായ മഹാലക്ഷ്മിയാണ് ആ കഥാപാത്രമായി തിളങ്ങിയത്.
ഒരു സെക്കന്റ് ഹീറോയിൻ ആയാണ് മഹാലക്ഷ്മി പരമ്പരയിൽ കടന്നു വന്നത്. താരത്തിന്റെ ആദ്യത്തെ സീരിയൽ ഓട്ടോഗ്രാഫ് ആയിരുന്നു. എന്നാൽ ഹരിചന്ദനം എന്ന പറമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ രണ്ട് സീരിയലുകളിൽ മാത്രമേ താരം തിളങ്ങിയിട്ടുള്ളൂ. പിന്നീട് മലയാളത്തിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ബാലതാരമായിട്ടാണ് മഹാലക്ഷ്മി അഭിനയ രംഗത്തു കടന്നു വന്നത്.
ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം ഉണ്ടായിരിക്കുകയാണ്. താരത്തിന്റെ വിവാഹമാണത്. മഹാലക്ഷ്മി വിവാഹിതയായിരിക്കുന്നു. തമിഴിലെ നിര്‍മ്മാതാവായ രവീന്ദര്‍ ചന്ദ്രശേഖരനാണ് മഹാലക്ഷ്മിയെ ജീവിത സഖിയാക്കിയത്. ഇരുവരുടേയും രണ്ടാമത്തെ വിവാഹമായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാവുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വധുവിനെ വേഷത്തിൽ ഭയങ്കര സുന്ദരിയിരിക്കുകയാണ് താരം. വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് ഇത് മലയാളത്തിൽ അഭിനയിച്ച നടി ആയിരുന്നില്ലേ എന്ന് ആരാധകർക്ക് ഓർമ വന്നത്.
താലി ചാർത്തുന്നത് ഉൾപ്പെടെയുള്ള മനോഹരമായ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രവി ചന്ദ്രനെ ടാഗ് ചെയ്തിട്ടായിരുന്നു ചിത്രങ്ങൾ പങ്കു വെച്ചത്. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നിന്നാണ് ഫോട്ടോ പകർത്തിയത്. ചിത്രങ്ങളോടൊപ്പം തൻറെ ഭർത്താവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു ജീവിതം സുന്ദരമാണ് നീ അത് എനിക്ക് സാധ്യമാക്കിത്തന്നു എൻറെ പുരുഷാ. നിന്നെ എന്റെ ജീവിതത്തിൽ കിട്ടിയത് എന്റെ ഭാഗ്യമാണ്. നിന്റെ പ്രണയത്താൽ എന്റെ ഹൃദയം നിറഞ്ഞു. ലവ് യു അമ്മു- മഹാലക്ഷ്മി ചിത്രങ്ങളോടൊപ്പം കുറിച്ചു. മഹാലക്ഷ്മിയെ പോലെ ഒരു പെണ്ണിനെ കിട്ടണമെന്ന് തന്റെ ആഗ്രഹമായിരുന്നു. അതുപോലെ സംഭവിച്ചുവെന്ന് രവിയും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ഹാപ്പി മാരീഡ് ലൈഫ്, അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തി.
തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമയാണ് രവീന്ദര്‍.അതുകൊണ്ട് ലിബ്ര രവി എന്നാണ് താരം അറിയപ്പെടുന്നത്. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു മഹാലക്ഷ്മിയും രവീന്ദറും പ്രണയത്തിലായത്.
വിവാഹ മംഗളാശംസകർ പലരും നേർന്നെങ്കിലും വിവാഹ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമ്മെന്റുകളുമായി ഒരുപാട് പേർ എത്തി. മഹാലക്ഷ്മിയെയും രവീന്ദറെയും കളിയാക്കി കൊണ്ടായിരുന്നു പലരും രംഗത്ത് വന്നത്. രവീന്ദർ ഒരു ഫാറ്റ് മാൻ ആയതുകൊണ്ട് ബോഡി ഷെയിംമിങ് ആയിരുന്നു രവീന്ദറിന് നേരിടേണ്ടി വന്നത്. മഹാലക്ഷ്മിക്ക് ഒരിക്കലും മാച്ച് ആയ ആളല്ല എന്ന് പറഞ്ഞു പലരും രംഗത്തെത്തി. പണം കണ്ടാൽ എന്തും ആകാമല്ലോ, പണം കണ്ടിട്ടല്ലേ ഇയാളെ വിവാഹം ചെയ്തത്? നന്നായി ആലോചിച്ചിട്ടാണോ വിവാഹം ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് പലരും മഹാലക്ഷ്മിയോട് ചോദിച്ചത്.

0 Comments