'അറിവില്ലാതെ സംഭവിച്ച പിഴവ്'; ക്ഷമചോദിച്ച്‌ പരസ്യം പിന്‍വലിച്ച്‌ ആശുപത്രി

 


ഓസ്‌കാര്‍ ജേതാവായ അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ചര്‍മ്മ രോഗ നിവാരണത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചതില്‍ ക്ഷമാപണം നടത്തി വടകര സഹകരണ ആശുപത്രി.സംഭവം അറിവില്ലാതെ സംഭവിച്ചതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍പെട്ടയുടനെ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അറിയിച്ചു.

' വടകര സഹകരണ ആശുപത്രിയുടെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യബോര്‍ഡിലെ ചിത്രം, അറിവില്ലാതെ സംഭവിച്ചുപോയ ഒരു തെറ്റാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്.

 പരസ്യബോര്‍ഡ് ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വിവാദമായതിലും, അത് ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ' എന്നായിരുന്നു ആശുപത്രി പ്രസ്താവന.ആശുപത്രി നടപടിക്കെതിരെ നിരവധി പേര്‍ സോഷ്യല്‍മീഡിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു.കേരളത്തിലെ മഹത്തായ സഹകരണ മേഖലയ്ക്ക് തന്നെ തീരാക്കളങ്കവും അപമാനവുമായിരിക്കുകയാണ് വടകര സഹകരണ ആശുപത്രി നടപടിയെന്നും മലയാളിയുടെ ലോകബോധത്തിന് അപമാനമാണെന്നും തെറ്റ് ചൂണ്ടികാട്ടികൊണ്ട് അഭിപ്രായം ഉയര്‍ന്നിരുന്നു.

Post a Comment

0 Comments