എട്ട് ഭാര്യമാരും താമസിക്കുന്നത് ഒരു വീട്ടില്‍, കിടപ്പുമുറിയില്‍ രണ്ട് പേര്‍ വീതം; താനുമായി കിടക്ക പങ്കിടുന്നതിനെക്കുറിച്ച്‌ ടാറ്റൂ ആര്‍ട്ടിസ്റ്റ്


ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കപ്പിള്‍സ് ടാറ്റൂ മുതല്‍ വിവിധതരം ഡിസൈനുകളും ഇന്ന് നിലവിലുണ്ട് പരമ്ബരാഗത ടാറ്റൂ ആര്‍ട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.അഭിമുഖത്തില്‍ യുവാവ് തന്റെ എട്ട് ഭാര്യമാരെക്കുറിച്ച്‌ പറയുന്നുണ്ട്. ഈ ഭാഗമാണ് ചര്‍ച്ചയാകുന്നത്.

തന്റെ എട്ട് ഭാര്യമാരും സന്തോഷത്തോടെ ജീവിക്കുകയാണെന്ന് യുവാവ് പറയുന്നു. നാല് കിടപ്പുമുറികളുള്ള വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഒരു മുറിയില്‍ രണ്ട് പേര്‍ വീതമാണ് ഉറങ്ങുന്നത്. ഊഴമനുസരിച്ചാണ് ഭാര്യമാര്‍ താനുമായി കിടക്ക പങ്കിടുന്നതെന്നും യുവാവ് പറയുന്നു.ഇത്രയും നന്നായി ഭാര്യമാരെ സ്നേഹിക്കുന്ന ഭര്‍ത്താവ് ലോകത്ത് വേറെ ഉണ്ടാകില്ലെന്നാണ് യുവതികള്‍ പറയുന്നത്.

 ഭാര്യമാരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ആദ്യഭാര്യയില്‍ ഒരു മകനുമുണ്ട്. നോങ് സ്പ്രൈറ്റ് എന്ന സ്ത്രീയാണ് ഇയാളുടെ ആദ്യ ഭാര്യ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍വച്ചായിരുന്നു ഇവരെ കണ്ടെത്തിയത്.മാര്‍ക്കറ്റില്‍വച്ചാണ് രണ്ടാം ഭാര്യയായ നോങ് എല്ലിനെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു വിവാഹം. അടുത്തയാളെ അമ്ബലത്തില്‍വച്ചും കണ്ടെത്തി. ഭാര്യമാരുടെ സമ്മതത്തോടെയാണ് ഓരോ വിവാഹവും.

ഒരാളെ ആശുപത്രിയില്‍വച്ചും കണ്ടുമുട്ടി. ഭാര്യമാര്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് അഞ്ചാം ഭാര്യയെ കണ്ടെത്തിയത്. ബാക്കിയുള്ളവരെ സോഷ്യല്‍ മീഡിയ വഴിയുമാണ് കിട്ടിയത്. തന്നേക്കാള്‍ മികച്ച ഒരാളെ കണ്ടെത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും വേര്‍പിരിയാമെന്ന സമ്മതവും ഭാര്യമാരെ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments