ഈ അമ്മയുടെ ജീവിതകഥ അറിയാതെ പോവരുത് ..ഒരുനിമിഷം ഈ അമ്മയ്ക്ക് മുന്നിൽ തൊഴുതുപോകും ആരായാലും


ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെയും പലപ്പോഴും നമ്മൾ കടന്നു പോവാറുണ്ട് . ചിലതൊക്കെ നമ്മുടെ ജീവിതത്തിന് എന്ത് അർത്ഥമാണ് എന്ന് തരത്തിൽ വരെ ചിന്തകൾ പോവാറുമുണ്ട് . അത്തരത്തിൽ താൻ കടന്നുപോയ കഠിനമായ ജീവിതകാലങ്ങളെക്കുറിച്ചുള്ള സിന്ധുതായ് എന്ന ‘അമ്മ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഒമ്പതാം വയസിൽ 32 കാരനെ വിവാഹം ചെയ്ത സിന്ധുതായ് വിവാഹ ശേഷം നേരിടേണ്ടി വന്നത് അതികഠിനമായ പരീക്ഷണങ്ങളായിരുന്നു . തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ആ അമ്മയുടെ കുറിപ്പ് ആരും വായിക്കാതെ പോവരുത് , ഒരു നിമിഷം നമ്മുടെ കണ്ണ് അറിയാതെ നിറഞ്ഞുപോകും . 


സിന്ധുതായ് യുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ;

ഏതൊരു കുട്ടികളും ആഗ്രഹിക്കുന്നത് പോലെയുള്ള ഒരമ്മയുടെ സ്നേഹം ചെറുപ്പം മുതൽ എനിക്ക് ലഭിച്ചിരുന്നില്ല . അതിനു കാരണം അവർ ആഗ്രഹിച്ചു ജനിച്ച കുട്ടി ആയിരുന്നില്ല ഞാൻ . അതുകൊണ്ട് തന്നെ എനിക്ക് എല്ലാ കാര്യങ്ങളിലും യാതൊരു പിന്തുണയോ സംരക്ഷണമോ സ്നേഹമോ വിദ്യാഭ്യാസമോ ലഭിച്ചില്ല . ജീവിതം എന്തെന്ന് അറിയാത്ത പ്രായത്തിൽ വിവാഹിതയാവുകയും ചെയ്തു . 

ഒരു ശല്യത്തിനെ ഇറക്കിവിടുന്നത് പോലെയാണ് അവർ എന്നെ കല്യാണം കഴിപ്പിച്ച് അയച്ചത് . 9 ആം വയസ്സിലായിരുന്നു എന്റെ വിവാഹം , 32 വയസുള്ള ആളായിരുന്നു എന്റെ ഭർത്താവ് . എന്നാൽ പുതിയ സ്വപ്ങ്ങളും പ്രതീക്ഷകളുമായി ഭർത്താവിന്റെ കുടുംബത്തിലേക്ക് കടന്നെത്തിയ എനിക്ക് അവിടെയും കാത്തിരുന്നത് ദു, രി,തപൂർണമായ ജീവിതം തന്നെയായിരുന്നു . അവിടെ ദിനവും മ, ർ, ദനവും വാക്കേറ്റവും പതിവായിരുന്നു . എന്നെ ദ്രോ, ഹി, ക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ആ കുടുംബത്തിലുള്ളവർ പാഴാക്കിയില്ല . പശുവിനെ പരിപാലിക്കാനും വീട്ടുകാര്യങ്ങൾ നോക്കിയും ഒക്കെ ഞാൻ വീടിന്റെ മൊല്ലയിൽ ഒതുങ്ങിക്കൂടി .വർഷങ്ങൾ കടന്നുപോയി ഞാൻ ഇരുപതാം വയസിൽ ഗർഭിണിയായി , ആ സമയത്ത് ജില്ലാ കലക്ടറുമായി വേതനം തടഞ്ഞുവെച്ചതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവാനിടയായി . അതിനു ഞാൻ നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു .

ഒരു സാദാരണ പെണ്ണ് ജില്ലാ കലക്ടറോട് നേരിട്ട് നിന്ന് ചോദ്യം ചെയ്തത് അയാൾക്ക് നാണക്കേടായി തോന്നി . അതിനുള്ള പ്രതികാരം അയാൾ തീർക്കുകയും ചെയ്തു . എന്റെ ഭർത്താവിനോട് അയാൾ ഞാൻ മറ്റൊരു പുരുഷനിൽ നിന്നാണ് ഗർഭിണിയായത് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു . വീട്ടിൽ എത്തിയ ഭർത്താവ് അയാൾ പറഞ്ഞതെല്ലാം വിശ്വസിച്ച് എന്റെ വയറിലേക്ക് ദേഷ്യത്തിൽ ആഞ്ഞു ചവിട്ടി . ദേഷ്യം തീരുവോളം മ, ർ, ദിക്കുകയും പശു തൊഴുത്തിലേക്ക് എന്നെ വലിച്ചെറിയുകയും ചെയ്തു . മ, ര, ണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത് , അന്ന് രാത്രി തന്നെ ഞാൻ മമ്ത ക്ക് ജന്മം നൽകി , പൊക്കിൾ കൊടി മുറിക്കാൻ മറ്റുവഴികളോ സഹായികളോ ഉണ്ടായിരുന്നില്ല , ഒരു കല്ല് ഉപയോഗിച്ചാണ് പൊക്കിൾ കൊടി മുറിച്ചത് . ഭർത്താവിന്റെ വീട്ടിലെ ക്രൂ, ര, മായ പീ, ഡ, നങ്ങൾ സഹിക്കാതെ വന്നപ്പോൾ ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തി . എന്നാൽ അവിടെയും കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നില്ല , അവർ എന്നെ വീട്ടിൽ കയറ്റാൻ കൂട്ടാക്കിയില്ല . മറ്റൊരു സ്ഥലത്തേക്ക് പോവാൻ വഴികൾ ഇല്ലായിരുന്നു , മതിയായ വിദ്യാഭ്യാസമോ അഡ്രസ് എന്നിവ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മറ്റുജോലികൾ ഒന്നും തന്നെ ലഭിച്ചതുമില്ല .

ഒടുവിൽ ഭിക്ഷയെടുക്കാൻ തീരുമാനിച്ചു . ട്രയിനിലും ബസ് സ്റ്റാണ്ടുകളിലും ഞാൻ പാടി ഭിക്ഷയെടുത്തു . ഒരു തവണ തന്റെ പൊന്നോമന കരയുമ്പോഴും ഇവൾ ഇതിലും നല്ല ജീവിതം ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാൻ ആലോചിച്ചു , അതുകൊണ്ട് തന്നെ അവളുടെ ജീവിതം സുരക്ഷിതമാക്കാൻ ഹൃദയം നുറുങ്ങുന്ന വേദനയിലും അവളെ ദത്ത് നൽകാൻ ഞാൻ തീരുമാനിച്ചു . അങ്ങനെ അവളെ ദത്ത് നൽകി , പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ പൂനെ റെയിൽവേ സ്റ്റേഷനിൽ ചോ,ര,യൊ,ലിപ്പിച്ചു കിടക്കുന്ന ഒരു ബാലനെ ഞാൻ കാണാനിടയായി , മാതാപിതാക്കൾ ഉപേഷിച്ചുപോയതായിരുന്നു അവനെ , ഞാൻ അവനെ കൂടെ കൂട്ടി , പിന്നീട് പല സ്ഥലങ്ങളിൽ നിന്നും പല കുട്ടികൾ തന്നോടൊപ്പം ചേർന്നു .അവർക്ക് ഞാൻ “മാ ” ആയി . എനിക്ക് കിട്ടുന്ന ഓരോ തുട്ടും അവരെ സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു . എന്നോടൊപ്പം മാതാപിതാക്കൾ ഉപേക്ഷിച്ചതും നഷ്ടപെട്ടതുമായ കുട്ടികളെ ഞാൻ പഠിപ്പിക്കാൻ തീരുമാനിച്ചു . അതിനായി കുറെ അധികം കഷ്ടപ്പെട്ടു . എന്റെ മകൾ “മമ്ത” യും ഞങ്ങളെ സഹായിക്കാൻ എത്തിയിരുന്നു അവര് പേടിച്ചു രക്ഷപെടാൻ പട്ടിണി കിടന്നും കൂടുതൽ ജോലികൾ ചെയ്തും ഞാൻ അവരെ പഠിപ്പിച്ചു .

എന്റെ ജീവിതത്തിൽ യാതൊരു പ്രതീക്ഷയുമില്ല എന്ന് കരുതിയ എനിക്ക് നിരവധി അനാഥ കുഞ്ഞുങ്ങളെ തന്ന് എല്ലാരും ഉണ്ടെന്ന് തോന്നൽ ദൈവം എനിക്ക് നൽകി , വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഒരിക്കലും എന്നെ വിട്ടു പോയില്ല . ഒരമ്മയുടെ സ്ഥാനം ഞാൻ അവർക്ക് നൽകിയപ്പോൾ അവർ മക്കളുടെ സ്ഥാനം ഭംഗിയായി നിർവഹിച്ചു . വർഷങ്ങൾക്ക് ശേഷം എന്റെ കുട്ടികൾ ഡോക്ടർമാരും എൻജിനിയർമാരും വക്കീലും ഒക്കെയായി , അവരുടെ ഒക്കെ അമ്മയായി അവരുടെ വിവാഹ ചടങ്ങുകളിൽ നിറഞ്ഞു നിന്നു . ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ മറ്റൊരു ലക്ഷ്യത്തിലേക്കാണ് സിന്ധുവിനെ എത്തിച്ചത് . പത്മ പുരസ്‌കാരത്തിന് പുറമെ 750 ൽ അധികം പുരക്സ്കാരങ്ങൾ സിന്ധുതയ് നെ തേടിയെത്തി , അ, നാഥ കുട്ടികളുടെ ‘അമ്മ എന്ന പേരിലാണ് സിന്ധു അറിയപ്പെട്ടത് . ഒരു നിമിഷം ആരും ഒന്ന് നമിച്ചുപോകും ഈ അമ്മയ്ക്ക് മുന്നിൽ , ജീവിതം കൈവിട്ട പോകുമ്പോഴും മ, റ്റൊരു ജീവിതങ്ങൾക്ക് പ്രതീക്ഷയേകാനും അവരെ സംരക്ഷിക്കാനും സിന്ധുവിന് സാധിച്ചു.

Post a Comment

0 Comments