കാത്തിരിപ്പിന് വിട, അമ്പതാം വയസ്സിൽ നടി സുമാ ജയറാമിനെ തേടിയെത്തിയത് ഇരട്ടി മധുരം, ആശംസകളുമായി സിനിമാലോകം

 


മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയാണ് സുമാ ജയറാം. 1988 പുറത്തിറങ്ങിയ ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിൽ കൂടിയാണ് സുമ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.തൊണ്ണൂറുകളിൽ സിനിമയിൽ സജീവമായിരുന്നു താരം.ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, ആര്യൻ തുടങ്ങിയ ചിത്രങ്ങളുടെ സുമ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

രണ്ടായിരത്തിനുശേഷം അധികം സിനിമകളിൽ സുമ അഭിനയിച്ചിട്ടില്ല. വേറെ വൈകിയാണെങ്കിലും 2013ഇൽ തന്റെ ബാല്യകാല സുഹൃത്തായ ലാലൂഷ് ഫിലിപ്പ് മാത്യുവിനെ താര വിവാഹം ചെയ്തു.വിവാഹത്തിന് ഫാഗത് ഫാസിൽ, കുഞ്ചാക്കോ ബോബൻ, അൻവർ റഷീദ് ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ വർഷങ്ങളായുള്ള കാത്തിരിപ്പിനുശേഷം താൻ അമ്മയാകുന്ന സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയാണ് സുമ.50 നോട്ട് അടുക്കുന്ന വേളയിൽ ഇരട്ടക്കുട്ടികൾക്കാണ് ഇവർ ജന്മം നൽകിയത്.ഭർത്താവിനൊപ്പം കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ഈ സന്തോഷവാർത്ത അറിയിച്ചു.മലയാള സിനിമയിലെ നിരവധി നടീനടന്മാർ ഇവർക്ക് ആശംസകളുമായി എത്തി.

Post a Comment

0 Comments