ആദ്യം ഉച്ചരിച്ചത് 'ദൈവമേ' എന്ന്, പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടി; വാവ സുരേഷ് എഴുന്നേറ്റിരുന്നു


 

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം സംസാരിച്ചു. ബോധം വന്നയുടനെ 'ദൈവമേ' എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടി നല്‍കി.

ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തുകയും ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുകയും ചെയ്തു. സുരേഷിന്റെ വെന്റിലേറ്റര്‍ സഹായം താത്‌കാലികമായി മാറ്റിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം അവ്യക്തമായ മറുപടിയാണ് നല്‍കിയിരുന്നതെങ്കിലും അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. 

നാളെ മുറിയിലേക്ക് മാറ്റിയേക്കും.തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്ബു കടിച്ചത്.

Post a Comment

0 Comments