വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്.ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ നായികയായിട്ട് ഉള്ളത് കല്യാണി പ്രിയദര്ശനും ദർശനവുമാണ്.
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും ചെയ്ത ഈ ചിത്രത്തിൽ അതി ഗംഭീര പ്രകടനമാണ് പ്രണവ് മോഹൻലാൽ കാഴ്ചവച്ചിട്ടുള്ളത്.ഹൃദയത്തിൽ അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രണവ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കല്യാണി പ്രിയദർശൻ നിത്യ എന്ന കഥാപാത്രമായാണ് സിനിമയിൽ അഭിനയിക്കുന്നത്.കല്യാണിയും പ്രണവും തമ്മിലുള്ള ഓൺ-സ്ക്രീൻ രസതന്ത്രം സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്.ഇരുവരും തമ്മിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള രംഗങ്ങൾ അത്രമാത്രം ഹിറ്റ് ആണ്.അരുണിനേയും നിത്യയെയും മലയാളികൾ നെഞ്ചിലേറ്റിയിരിക്കുകയാണ്.
ഇപ്പോൾ കല്യാണി അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രം അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി ഗായത്രി സുരേഷ്.കല്യാണിയുടെയും പ്രണവിന്റെയും രസതന്ത്രം വളരെ മനോഹരമായിരുന്നു എന്നും സിനിമയിൽ ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു എന്ന് ഗായത്രി പറഞ്ഞു.
പ്രണവ് മോഹൻലാൽ ജീവിതത്തിൽ നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് അതൊക്കെ കണ്ടപ്പോൾ തനിക്ക് തോന്നിയെന്ന് ഗായത്രി പറഞ്ഞു.ഇതുവരെയും പ്രണവ് മോഹൻലാൽ അഭിനയിച്ചിട്ടുള്ള സിനിമയിൽ വെച്ച് ഏറ്റവും നല്ല പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവച്ചിട്ടുള്ളത് എന്ന് ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു.കൂടാതെ സിനിമയിൽ പ്രണവിനെ കാണാൻ അതി ഗംഭീരമായിരുന്നു എന്നും ഗായത്രി പറഞ്ഞു.
പ്രണവ് മോഹൻലാലിനെ തനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പരസ്യമായി പലതവണ ഗായത്രി സുരേഷ് പറഞ്ഞിട്ടുണ്ട്.അവരുടെ ഈ പ്രസ്താവനയെ തുടർന്ന് നിരവധി ട്രോളുകളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.ഒരു വിവാദം കഴിയുമ്പോൾ അടുത്ത വിവാദത്തിൽ പോയി ചാടുന്ന നടിമാരിലൊരാളാണ് ഗായത്രി സുരേഷ്.കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം സഞ്ചരിച്ചിരുന്ന കാർ വേറൊരു കാറുമായി കൂട്ടിയിടിക്കുകയും ഗായത്രി അവരോടൊക്കെ മാപ്പുപറയുകയും ചെയ്തു.
0 Comments