ജസ്ല മാടശ്ശേരി ഇസ്ലാമിക നിയമത്തെയും ഇസ്ലാമിക സ്ത്രീകൾ നേരുന്ന പ്രശ്നത്തെയും കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്.ഇസ്ലാമിക നിയമപ്രകാരം സ്ത്രീകൾക്ക് യാതൊരു വസ്ത്ര സ്വാതന്ത്ര്യവും ഇല്ലെന്നാണ് ആക്ടിവിസ്റ്റായ ജസ്‌ല പറഞ്ഞിരിക്കുന്നത്.ഫസ്റ്റ് സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഇസ്ലാമിക വസ്ത്രങ്ങൾ ക്കായി വാദിക്കുന്നവർ വ്യക്തിസ്വാതന്ത്ര്യത്തെ മനസ്സിലാകുന്നവരില്ലെന്ന് ഹിജാബ് ധരിക്കാത്തവർ ബിക്കിനി ധരിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്നാണ് ഇത്തരക്കാരുടെ ധാരണ എന്നും ജസ്ല മാടശ്ശേരി പറയുന്നു.
അറബ് രാജ്യങ്ങളിലെ സ്ത്രീകൾ നിഘബയും ബുർഘയും ധരിച്ചിരിക്കുന്നത് അന്നത്തെ സാഹചര്യങ്ങൾ മൂലമായിരുന്നു എന്നും ജസ്ല മാടശ്ശേരി പറഞ്ഞു.ജസ്ല മാടശ്ശേരി യുടെ വാക്കുകൾ ഇങ്ങനെയാണ്, സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമിൽ ഒരുകാലത്തും സ്ത്രീകൾ അല്ല തിരഞ്ഞെടുത്തിട്ടുള്ളത്.ഇസ്ലാം മതപ്രകാരം ഒരു അന്യ സ്ത്രീ അന്യ പുരുഷന്റെ നേർക്ക് നേരിരുന്ന് മുഖം കാണുന്നത് നിഷിദ്ധമാണ്.
അതിനായാണ് അവർ ഷട്ടർ ഇട്ടിരിക്കുന്നത് .പക്ഷേ അതിന്റെ ചരിത്രം പരിശോധിച്ചാൽ അറബിനാടുകളിൽ ഈ മണലാരണ്യങ്ങൾ ജീവിച്ചിരിക്കുന്നവർ പൊടിക്കാറ്റും മണൽക്കാറ്റു അടിച്ചപ്പോൾ അവർ മുഖം ഒരു ഷാൾ കൊണ്ട് മൂടിയിരുന്നു.ആ സാഹചര്യത്തിൽ വസ്ത്രം ഇവിടെ ഇസ്ലാമിന്റെ വസ്ത്രധാരണമാണ് എന്ന് പറഞ്ഞ് നടപ്പാക്കുകയാണ്.
അങ്ങനെ പലതും ഉണ്ട്. എല്ലാം എടുത്തു നോക്കിയാൽ തമാശകളാണ്. ഒരു മതം മാത്രമല്ല എല്ലാ മതവും പുരുഷ കേന്ദ്രീകൃതമാണ്. ജസ്ല പറഞ്ഞു.നിർബന്ധമായി അടിച്ചേൽപ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പർദ്ദ.പർദ്ദ എന്നത് പക്കാ കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വന്നതാണ്.എന്റെ ഉമ്മുമ്മ ഒന്നും പർദ്ദ ഇടുന്നത് ഞാൻ കണ്ടിട്ടില്ല. 20 വർഷം മുമ്പ് എവിടെയായിരുന്നു പർദ്ദ ഉണ്ടായിരുന്നത്.ഇതൊക്കെ പക്കാ ബിസിനസ് അടിസ്ഥാനത്തിൽ മാത്രം കേരളത്തിൽ വന്ന വസ്ത്രമാണ്.
കുറെ കാലഘട്ടങ്ങൾക്കു മുമ്പുള്ള ഫോട്ടോകൾ എടുത്തു നോക്കിയാലറിയാം എത്ര മുസ്ലിം സ്ത്രീകൾ തല മറച്ചിട്ടുണ്ട് എന്ന്.കർണാടക ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കുന്നു.കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച അതുകൊണ്ടാണ് ജസ്റ്റിസ് രമണാ ഇക്കാര്യം പറഞ്ഞത്.വിഷയത്തിൽ ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
ഹിജാബ് വിഷയത്തിൽ യൂത്ത് കോൺഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.ഹിജാബ് ധരിക്കാൻ ഉള്ള മുസ്‌ലിം സ്ത്രീകളുടെയും വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹിജാബ് പ്രശ്നം ഇന്ത്യയിൽ ആളിക്കത്തുകയാണ്. ആ സമയത്താണ് ജെസ്‌ല തന്റെ നിലപാടുമായി രംഗത്തെത്തിയത്.വിവാദങ്ങൾ കൂടപ്പിറപ്പായ ജസ്ല മതഭ്രാന്തന്മാർക്കെതിരെ തുറന്നടിക്കുകയാണ്. സോഷ്യൽ ആക്ടിവിസ്റ്റായ ഇവർ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ്.
ബിഗ് ബോസ് രണ്ടാം സീസണിൽ കണ്ടസ്റ്റാൻഡ് ആയിരുന്നു ഇവർ അങ്ങനെയാണ് ഇവർ കൂടുതലായും അറിയപ്പെട്ടത്.സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും എതിരെയും ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അവർക്കെതിരെ കുറിപ്പുകൾ എഴുതാറുണ്ട്.മതപരമായി സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെതിരെ തുറന്നു അടിക്കാനുള്ള ജസ്ലയ്ക്ക് നിരവധി വിമർശകരാണ് ഇന്നും ഉള്ളത്.മതത്തിന്റെ പേരിൽ സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുകയാണ് ഇതുപോലുള്ള വസ്ത്രങ്ങൾ അവരെക്കൊണ്ട് ധരിപ്പിച്ചിട്ട്.അത് ഓരോ സ്ത്രീകളും മനസ്സിലാക്കണം എന്ന് ജെസ്‌ല പറയുന്നു.
0 Comments