പുതുതലമുറയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദൻ. സീഡൻ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആയിട്ടുള്ള അനന്യ ആയിരുന്നു ഈ സിനിമയിലെ നായികയായി ഉണ്ണിക്ക് ഒപ്പം എത്തിയത്.
സൂപ്പർ ഹിറ്റ് സിനിമ നന്ദനത്തിന്റെ തമിഴ് റിമേക്ക് കൂടിയായിരുന്നു ഇത്. മലയാളത്തിൽ പൃഥ്വിരാജ് ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഉണ്ണിമുകുന്ദൻ തമിഴിൽ തന്റെ അരങ്ങേറ്റം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട് ഇതിനു .അതേസമയം ഇന്ന് മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ എന്ന് നിസ്സംശയം പറയാം.യുവ താരങ്ങളിൽ ഒരാൾ മാത്രമല്ല ഒരു യുവ നിർമ്മാതാവ് കൂടിയാണ് ഇപ്പോൾ ഇദ്ദേഹം. ഉണ്ണിമുകുന്ദൻ ഫിലിം ബാനറിൽ നിരവധി സിനിമകളാണ് ഇപ്പോൾ പദ്ധതിയിടുന്നത്.
അതിൽ ആദ്യത്തെ സിനിമയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ഏറെ ചർച്ച ചെയ്യപ്പെട്ട മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ പ്രേക്ഷകർക്കായി അവതരിപ്പിച്ചത്. അഞ്ചു കുര്യൻ ആയിരുന്നു ചിത്രത്തിൽ ഉണ്ണിയുടെ നായികയായി എത്തിയത്. അതേസമയം ഇപ്പോൾ മറ്റൊരു വാർത്തയാണ് സിനിമ ലോകത്തുനിന്ന് പുറത്തുവരുന്നത്.ഉണ്ണിമുകുന്ദൻ ഫിലിംസ് ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമ ഔദ്യോഗികമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷഫീഖിന്ന് സന്തോഷം എന്നാണ് ചിത്രത്തിന്റെ പേര്. ഉണ്ണിമുകുന്ദൻ തന്നെയാണ് തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരോട് ഈ പ്രഖ്യാപനം നടത്തിയത്. അരുൺ പന്തളം ആണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് മനോഹരമായ ഈണം പകരുന്നത്.അതേസമയം മറ്റൊരു എടുത്ത് പറയേണ്ട പ്രേത്യേകത,വലിയൊരു താരനിര തന്നെ സിനിമയിൽ ഒന്നിക്കുന്നുണ്ട്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേഷ്, ജോർഡി പൂജനാർ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകളർപ്പിച്ചു കൊണ്ടു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുന്നത്. അതേസമയം മേപ്പടിയാൻ പോലെ തന്നെ ഒരു മികച്ച സിനിമ ആയി തീരട്ടെ ഷഫീഖിൻ്റെ സന്തോഷം എന്ന സിനിമയും എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്.

0 Comments