ഒരു സ്ത്രീ ഒരേസമയം ആറ് പേരെ പ്രണയിച്ചു കൂടാതെ അവരിൽ നിന്നെല്ലാം വിലകൂടിയ സമ്മാനങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. ചൈനയിലാണ് സംഭവം നടക്കുന്നത്, 42 കാരിയായ മാവോ എന്ന് വിളിക്കപ്പെടുന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ സ്ത്രീ അവിവാഹിതയാണെന്ന് പറഞ്ഞ് ഡേറ്റിംഗ് സൈറ്റുകളിലൂടെയാണ് തട്ടിപ്പ് നടത്തുകയായിരുന്നു .വില കൂടിയ വസ്തുക്കളും പണവും സമ്മാനമായി സ്വീകരിക്കുകയായിരുന്നു ഇവര്‍ തുടർന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആറു പുരുഷന്‍മാരെയും ഒരു പോലെ വഞ്ചിച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.കാമുകന്മാർ പരസ്പരം ഇക്കാര്യം അറിയാതിരുന്നതിനാല്‍ തട്ടിപ്പ് ഏറെക്കാലമായി നടക്കുകയായിരുന്നു. അങ്ങനെ ഒരാള്‍ക്ക് ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.
2021 ജൂലൈ-ഡിസംബര്‍ മാസങ്ങളിലാണ് ഈ തട്ടിപ്പ് നടന്നത് .മാവോ ഡേറ്റിംഗ് നടത്തിയവർ എല്ലാം മധ്യവയസ്‌കറായിരുന്നു . എല്ലാവരോടും ഈ സ്ത്രീ സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുകയും പലപ്പോഴായി പണം ആവശ്യപ്പെടുകയുംചെയ്തു .ഇവരുടെ കാമുകന്മാരില്‍ ഒരാളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ഇയാള്‍ക്ക് ഒരു ഘട്ടത്തില്‍ അവളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും അങ്ങനെ ഈ സ്ത്രീയെ കുറിച്ച് അയാള്‍ രഹസ്യമായി അന്വേഷണം നടത്തുകയും ചെയ്തു .ഇയാള്‍ പറയുന്നത്, മാവോ ആവശ്യപ്പെട്ടതെല്ലാം താന്‍ മടി കൂടാതെ സാധിച്ച് കൊടുത്തതായും ഒടുവില്‍ പ്രണയം അസ്ഥിയ്ക്ക് പിടിച്ച നിലയിലായി. അവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍ ആദ്യമൊക്കെ സമ്മതം മൂളിയെങ്കിലും കാര്യത്തോടടുത്തപ്പോള്‍ അവള്‍ നൈസായി ഒഴിവായി.
വിവാഹ വസ്ത്രത്തിനെന്നും പറഞ്ഞ് ഇയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു. പക്ഷേ, പിന്നീട് വിവാഹം നിരസിച്ചത്. ഇതോടെ അയാള്‍ക്ക് സംശയങ്ങളായി. തന്റെ പണം തിരികെ നല്‍കാന്‍ അയാള്‍ മാവോയോട് ആവശ്യപ്പെട്ടു. മാവോ വിസമ്മതിച്ചപ്പോള്‍ അയാള്‍ പൊലീസില്‍ പരാതിപ്പെട്ടു.അന്വേഷണത്തിൽ മാവോയുടെ കെണിയില്‍ വീണത് ഇയാൾ മാത്രമല്ലെന്ന് പൊലീസിന് മനസ്സിലായത്.
അവള്‍ മറ്റ് അഞ്ച് പുരുഷന്മാരെ കൂടി അതേ രീതിയില്‍ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്തിട്ടുണ്ടെന്നു പോലീസിന് മനസിലായി . ആറ് മാസത്തിനിടെ ആറ് പുരുഷന്മാരില്‍ നിന്നായി 17 ലക്ഷം രൂപയാണ് മാവോ തട്ടിയെടുത്തത്. മോഷ്ടിച്ച പണം മുഴുവന്‍ മാവോ ധൂർത്തടിക്കുകയും ചെയ്തു. മധ്യവയസ്‌കരായ പുരുഷന്മാരെയാണ് മാവോ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി നിരവധി ഡേറ്റിംഗ് സൈറ്റുകളില്‍ മാവോ രജിസ്റ്റര്‍ ചെയ്തിരുന്നു.അങ്ങനെ ആണ് 6 മധ്യവയസ്‌കരിൽ നിന്ന് പണം തട്ടിയത് .

0 Comments