മിനിസ്‌ക്രീനിലെ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം സീരിയയിലൂടെ സാന്ത്വനത്തിലെ മരുമകൾ അപ്പുവായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്.
രക്ഷ എന്ന പേരിനേക്കാളും അപ്പു എന്ന പേരിലാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. രക്ഷയുടെ ആദ്യ ചിത്രമായ കമര്‍കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രക്ഷ അഭിനയരംഗത്തേക്ക് എത്തുന്നത്. അഭിനയ രംഗത്തെ പോലെ തന്നെ മോഡലിങ്ങിലും സജീവമാണ് രക്ഷ. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സീരിയലിലൂടെയാണ് ആണ് രക്ഷ ആദ്യമായി മിനിസ്‌ക്രീനില്‍ ജനശ്രദ്ധ നേടിയത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത് രക്ഷ രാജിന്റെ പുതിയ ഫോട്ടോകളാണ് . പീച്ച് നിറത്തിലുള്ള സാരിയണിഞ്ഞാണ് രക്ഷ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് . പുതിയ ഫോട്ടോയ്‌ക്കൊപ്പം പുതിയ വിശേഷങ്ങളും താരം പങ്ക് വെച്ചിരിക്കുകയാണ് . തന്റെ ഓരോ പുതിയ വിശേഷങ്ങളും രക്ഷ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും പങ്ക് വയ്ക്കാറുണ്ടായിരുന്നു . തന്റെ പുതിയ ഫോട്ടോകളുടെ ക്യാമറാമാൻ ഷഫീക്ക് ആലിയാണ് .
നിരവധി ആരാധകരും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട് . താരത്തിന്റെ വിവാഹം 2022 ഏപ്രിൽ 25നായിരുന്നു , കോഴിക്കോട് സ്വദേശി അർക്കജ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നീടുള്ള ഇരുവരുടെയും എല്ലാ ചിത്രങ്ങളും ആരാധകർ കമന്റും സപ്പോർട്ടുമായി എത്തിയിരുന്നു. സീരിയയിൽ അപ്പുവിന്റെ കുറുമ്പും കുട്ടിക്കളികളുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് . അഭിനയം പോലെ തന്നെ രക്ഷയ്ക്ക് പ്രധാനപ്പെട്ടതാണ് മോഡലിംഗും . സാന്ത്വനം സീരിയലിൽ സാന്ത്വനത്തിലെ ഹരിയുടെ ഭാര്യയായി വന്ന അപ്പുവിനെ ആരാധകർ നെഞ്ചിലേറ്റിയിരിക്കുന്നത് സ്വന്തം വീട്ടിലെ ഒരു അംഗമായിട്ടാണ് .
സാന്ത്വനം സീരിയലിൻ ആരാധകർ കൂടാനുള്ള കാരണം അതിലെ കഥാപാത്രങ്ങളുടെ അഭിനയവും ഒപ്പം ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെ വളരെ ഭംഗിയായി ചിത്രീകരിക്കുന്നത് കൊണ്ടാണ് .ഒരു വിധം സീരിയലിന് എതിരായ പുരുഷന്മാരൊക്കെ തന്നെയും സാന്ത്വനത്തിന് അടിമയാണ് . അപ്പുവിന്റെയും ഹരിയുടെയും പിണക്കങ്ങളും തമാശകളും എല്ലാം തന്നെ വളരെ രസകരമായാണ് സീരിയലിൽ കാണിക്കുന്നത് . ഒപ്പം ശിവന്റെയും അഞ്ജലിയുടെയും പ്രണയവും ആയപ്പോൾ സീരിയലിനും കഥാപാത്രങ്ങൾക്കോരോരുത്തർക്കും ആരാധകരേറെയാണ് . റേറ്റിംഗിന് മുന്നിൽ നിൽക്കുന്ന സീരിയൽ കൂടിയാണിത് .

0 Comments